Questions from വാര്‍ത്താവിനിമയം

151. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ

152. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ?

രുഗ്മിണി ദേവി

153. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

154. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

155. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

156. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

157. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?

ജോൺ ബേഡ്

158. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

കൊൽക്കത്ത- വർഷം: 1851

159. രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്?

ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു)

160. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

ഡി.ഡി. ന്യൂസ്

Visitor-3495

Register / Login