151. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ആദ്യത്തെ വൈസ് ചാൻസിലർ?
ഗണപതി ഭട്ട്
152. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?
ആർ. ശങ്കർ അവാർഡ്
153. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
ജാംനഗർ -ഗുജറാത്ത്
154. ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി?
ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു ) ( ആസ്ഥാനം: ഹൈദരാബാദ് )
155. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം?
നാക്-NAAC - National Assessment and Accreditation Council
156. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?
മൈസൂർ
157. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?
2007 ജൂൺ 18
158. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം- 1991
159. സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?
വി.കെ കൃഷ്ണമേനോൻ
160. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?
സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )