Questions from വിദ്യാഭ്യാസം

81. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്?

ചെറിയനാട് - ആലപ്പുഴ

82. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010 ഏപ്രിൽ 1

83. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

84. NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്‍റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം?

1961 ( ആസ്ഥാനം ന്യൂഡൽഹി )

85. സർവ്വശിക്ഷാ അഭിയാന്‍റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി?

രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA .2009 )

86. ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല?

കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)

87. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?

ഡി.പി ഇ പി (District Primary Education Programme ).

88. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

89. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

90. 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി?

സാക്ഷർ ഭാരത് മിഷൻ

Visitor-3604

Register / Login