Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

771. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

സുരേന്ദ്രനാഥ് ബാനർജി

772. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം?

1910

773. ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

മാഡം ബിക്കാജി കാമാ

774. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?

വീലർ ദ്വീപ് (ചാന്ദിപ്പൂർ; ഒഡീഷ)

775. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

776. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

777. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദി?

പനാജി (ഗോവ)

778. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

779. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

780. മഹാബലിപുരം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ I

Visitor-3817

Register / Login