Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

971. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

972. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡെറാഡൂൺ

973. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?

കമൽജിത്ത് സന്ധു

974. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്?

വിഷ്ണു ദിഗംബർ പലുസ് കാർ

975. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ത്സലം നദിയിൽ)

976. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

977. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

978. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

979. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

980. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3346

Register / Login