Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

151. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

152. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

153. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

റിസർവ്വ് ബാങ്ക്

154. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

ഫിറോസ് ഷാ തുഗ്ലക്

155. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

NASDAQ - അമേരിക്ക

156. വാല്യൂ ആന്‍റ് ക്യാപിറ്റൽ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ ആർ റിക്സ്

157. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

158. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

ഗവേണിംഗ് കൗൺസിൽ

159. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

160. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

Visitor-3041

Register / Login