231. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
പ്രസിഡൻസി ബാങ്ക്
232. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്റെ 1000 വാർഷത്തിൽ പുറത്തിറക്കി )
233. നീതി ആയോഗിന്റെ അദ്ധ്യക്ഷൻ?
പ്രധാനമന്ത്രി
234. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന്
235. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
236. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?
എസ്.ബി.ഐ
237. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?
മുഹമ്മദ് - ബിൻ- തുഗ്ലക്ക്
238. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി?
പി.സി. മഹലനോബിസ്
239. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?
ശ്രീ നാരായണ അഗർവാൾ
240. ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് " പ്യൂർ ബാങ്കിംഗ് നത്തിംഗ് എൽസ് "?
എസ്.ബി.ഐ