321. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
കേരളാ ഗ്രാമീൺ ബാങ്ക്
322. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?
ബ്ലൂചിപ്പ്
323. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?
1950 മാർച്ച് 15
324. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി
325. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?
എം.വിശ്വേശ്വരയ്യ
326. കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?
കോർപ്പറേറ്റ് നികുതി - 32.45 %
327. റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?
കടുവ
328. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
റിസർവ്വ് ബാങ്ക്
329. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ
330. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?
AllB (Asian Infrastructure Investment Bank )