1411. സൈമൺ കമ്മീഷൻ ചെയർമാൻ?
ജോൺ സൈമൺ
1412. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?
കാളിദാസൻ
1413. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?
മാനുവൽ കോട്ട (1503; കൊച്ചിയിൽ)
1414. ദാസന്റെ "സ്വപ്ന വാസവദത്ത " യിലെ നായകൻ?
ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)
1415. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?
ഡൽഹൗസി പ്രഭു
1416. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?
ഗാന്ധർവ്വവേദം
1417. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?
ചെംസ്‌ഫോർഡ് പ്രഭു (1919)
1418. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)
1419. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?
1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)
1420. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്