Questions from ഇന്ത്യാ ചരിത്രം

1401. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

1402. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

1403. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

1404. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

1405. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

1406. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി?

ജവഹർലാൽ നെഹൃ

1407. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു?

ഉജ്ജയിനി ( തക്ഷശില )

1408. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

1409. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ഉപഗുപ്തൻ (നിഗ്രോദ)

1410. ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

മെഹ്റൗളി (ന്യൂഡൽഹി)

Visitor-3352

Register / Login