Questions from ഇന്ത്യാ ചരിത്രം

841. ലോദി വംശസ്ഥാപകൻ?

ബാഹുലൽ ലോദി

842. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

ഗോവിന്ദൻ Ill

843. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്?

ഫ്രഞ്ചുകാർ

844. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

ലാൽ ബഹദൂർ ശാസ്ത്രി

845. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

846. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ആന്റമാൻ നിക്കോബാർ ഐലന്റ്

847. വർദ്ധമാന മഹാവീരന്‍റെ ശിഷ്യൻ?

ജമാലി

848. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

849. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

850. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

Visitor-3125

Register / Login