Questions from മലയാള സാഹിത്യം

361. ഭൂമിക്കൊരു ചരമഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

362. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

363. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

364. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

രാജലക്ഷ്മി (നോവല് )

365. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

366. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

367. കേരളാ വ്യാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

368. ഭക്തി ദീപിക' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

369. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

ശുകസന്ദേശം

370. സ്നേഹ ഗായകൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

Visitor-3765

Register / Login