Questions from മലയാള സാഹിത്യം

521. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?

തീക്കടൽ കടഞ്ഞ് തിരുമധുരം

522. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

523. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?

യാക്കോബ് രാമവര്‍മ്മന്‍ ("യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം" എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )

524. കോവിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

525. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

526. ഹരിപഞ്ചാനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

527. പൂതപ്പാട്ട്' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

528. ഗുരുസാഗരം - രചിച്ചത്?

ഒ.വി വിജയന് (നോവല് )

529. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

കോവുണ്ണി നെടുങ്ങാടി

530. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

Visitor-3074

Register / Login