Questions from മലയാള സാഹിത്യം

81. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

82. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

83. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?

ജോസഫ് മുണ്ടശ്ശേരി

84. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

85. ക്ഷേമേന്ദ്രൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

86. സഹോദരൻ അയ്യപ്പൻ:ഒരു കാലഘട്ടത്തിന്‍റെ ശില്പി' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

87. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്?

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

88. അമർ സിങ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

89. വെള്ളായിയപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

കടൽത്തീരത്ത്

90. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

Visitor-3661

Register / Login