Questions from വാര്‍ത്താവിനിമയം

91. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ

92. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്

93. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

94. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

95. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

96. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പട്ട ആദ്യ ചിത്രകാരൻ?

രാജാ രവിവർമ്മ

97. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?

ഗ്യാൻ ദർശൻ

98. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

99. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

മഹാത്മാഗാന്ധി

100. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)

Visitor-3900

Register / Login