Questions from വാര്‍ത്താവിനിമയം

101. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ?

പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)

102. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം?

1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )

103. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

നോവ സക്വോട്ടിയ - 1851 ൽ

104. ദൂരദർശന്‍റെ ആസ്ഥാന മന്ദിരം?

മാണ്ടി ഹൗസ് -ന്യൂഡൽഹി

105. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ

106. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851

107. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

ഡി.ഡി. ന്യൂസ്

108. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്

109. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

കൊൽക്കത്ത- വർഷം: 1851

110. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന?

ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002

Visitor-3664

Register / Login