കുറിപ്പുകൾ (Short Notes)

ഇന്ത്യ ചരിത്രം

  • 'യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സിലാണ് "എന്നു പ്രഖ്യാപിക്കുന്ന വേദമേത്? - അഥർവവേദം
  • അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്? - ബി.സി. 326
  • ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്? - അലക്സാണ്ടർ, പോറസ്
  • ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്? - ഝലം നദിക്കരയിൽ
  • എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്? - മുഹമ്മദ് ബിൻ കാസിം
  • അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്? - ബി.സി. 261
  • ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്? - എ.ഡി. 1191
  • ആരുടെയെല്ലാം സൈന്യങ്ങളാണ് ഒന്നാം തറൈൻയുദ്ധത്തിൽ ഏറ്റുമുട്ടിയത്? - പൃഥ്വിരാജ് ചൗഹാൻ, മുഹമ്മദ് ഗോറി
  • ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? - രണ്ടാം തറൈൻ യുദ്ധം
  • മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്? - 1192
  • തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്? - ഹരിയാണ
  • 1194-ലെ ചാന്ദവാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി ആരെയാണ് തോല്പിച്ചത്? - രജപുത്ര ഭരണാധികാരി ജയചന്ദ്രനെ
  • ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്? - 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം
  • ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്? - ബാബർ, ഇബ്രാഹിം ലോധി
  • ബാബർ രജപുത്രന്മാരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധമേത്? - 1527 ലെ ഖാന്വ യുദ്ധം
  • ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്? - 1529 ലെ ഗോഗ്ര യുദ്ധം
  • ഷേർഷാ സൂരി മുഗൾരാജാവായ ഹുമയുണിനെ പരാജയപ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്? - 1539 ലെ ചൗസ യുദ്ധം
  • 1540-ൽ നടന്ന കനൗജ് യുദ്ധത്തിലെൻറ് (ബിൽഗ്രാം യുദ്ധം) പ്രത്യേകതയെന്ത്? - ഷേർഷാ ഹുമയുണിനെ രണ്ടാമതും തോല്പിച്ചു
  • ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്? - 1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം
  • രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബറിനെതിരെ അഫ്ഗാൻസൈന്യത്തെ നയിച്ച സേനാനായകനാര്? - ഹേമു
  • അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ? - 1576-ലെ ഹാൽഡിഘട്ട് യുദ്ധം
  • ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര്? - അംബറിലെ രാജാ മാൻസിങ്
  • 1565-ലെ തളിക്കോട്ട യുദ്ധത്തിന്റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്? - വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചു
  • തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ? - ബിരാർ, ബിദാർ, അഹമ്മദ്നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട
  • തളിക്കോട്ടയുദ്ധസമയത്ത് വിജയനഗരത്തിലെ ഭരണാധികാരി ആരായിരുന്നു? - രാമരായർ
  • തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്? - ഗോൽക്കൊണ്ട സുൽത്താൻ ഇബ്രാഹിം കുത്തബ്
  • ഇന്ത്യയിൽനിന്ന് മയൂരസിംഹാസനവും കോഹിനൂർ രത്‌നവും കടത്തിക്കൊണ്ടുപോയ പേർഷ്യൻ ഭരണാധികാരിയാര്? - നാദിർഷാ
  • നാദിർഷായുടെ സേനയും മുഗൾ സൈന്യവുമായി 1739-ൽ നടന്ന യുദ്ധമേത്? - കർണാൽ യുദ്ധം
  • ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്? - 1757-ലെ പ്ലാസി യുദ്ധം
  • ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം? - റോബർട്ട് ക്ലൈവിന്റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും
  • മറാത്താ സാമ്രാജ്യത്തിന്റെ അന്ത്യംകുറിച്ച യുദ്ധമേത്? 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം
  • മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? - അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം
  • ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്? - 1764
  • ആരൊക്കെ തമ്മിലായിരുന്ന കർണാട്ടികയുദ്ധങ്ങൾ? - ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ
  • ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്? - 1744-1748, 1748-1754, 1756-1763
  • ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ? - 1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)
  • കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്? - കുളച്ചൽ യുദ്ധം (1741)
  • 1965-ൽ ഇന്ത്യയെ ആക്രമിക്കാൻ നിർദേശിച്ച പാകിസ്താനിലെ പട്ടാളഭരണാധികാരിയാര? - യാഹ്യഖാൻ
  • 1965-ലെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച കരാറേത്? - താഷ്കെൻറ് കരാർ
  • താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്? - 1966 ജനവരി 10
  • താഷ്കെൻറ് കരാറിൽ ഒപ്പിട്ടത് ആരെല്ലാം? - ലാൽ ബഹാദൂർ ശാസ്ത്രി, മുഹമ്മദ് അയൂബ് ഖാൻ
  • താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്? കോസിഗിൻ
  • " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്? - 1962
  • 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ? - സിംലാ കരാർ
  • സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം? - ഇന്ദിരാഗാന്ധി, സുൾഫിക്കർ അലി ഭൂട്ടോ

Visitor-3245

Register / Login