Questions from ആരോഗ്യം

91. നേത്രഗോളത്തിന്റെ നീളംകുറയുന്നതിനാല്‍ വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയുടെ പിന്നില്‍ പതിക്കുന്ന രോഗാവസ്ഥ ഏത്?

ദീര്‍ഡദൃഷ്ടി (ഹൈപ്പര്‍മെട്രോപിയ)

92. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?

സോറിയാസിസ്

93. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?

റുബെല്ല

94. ഡനലോഹമായ കാഡ്മിയത്തിന്റെ മലിനീകരണഫലമായുള്ള രോഗമേത്?

ഇതായ് ഇതായ് രോഗം

95. ശ്വേതരക്താണുക്കള്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?

രക്താര്‍ബുദം (ലുക്കീമിയ)

96. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

97. പെന്‍റാവാലെന്‍റ ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?

ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്

98. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലെ ആരോഗ്യ വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്ന വനിത?

ആനി മസ്ക്രീന്‍

99. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം

ഗോയിറ്റര്‍

100. പ്രായം കൂടുന്തോറും കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്ന രോഗാവസ്ഥ ഏത്?

പ്രസ്ബയോപിയ

Visitor-3143

Register / Login