101. 'ക്രിസ്തുമസ് രോഗം' എന്നറിയപ്പെടുന്ന പാരമ്പര്യരോഗം
ഹീമോഫിലിയ
102. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്‍ജ് മൂലമുള്ള രോഗാവസ്ഥ ഏത്?
അപസ്മാരം
103. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്(ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ്
മന്ത്
104. മങ്ങിയ വെളിച്ചത്തില്‍ കാഴ്ശക്തി കുറഞ്ഞുപോകുന്ന രോഗം
മാലക്കണ്ണ്
105. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല്‍ ശരിയായ വിധത്തിലുള്ള ഓക്‌സിജന്‍ സംവഹനം നടക്കാത്ത രോഗമേത്?
അരിവാള്‍ രോഗം (സിക്കിള്‍സെല്‍ അനീമിയ)
106. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉദാഹരണങ്ങളേവ?
അള്‍ഷിമേഴ്‌സ, ഹൃദയാഡാതം, കാന്‍സര്‍, പ്രമേഹം,
107. മെനിന്‍ജസിന് അണുബാധ ഏല്‍ ക്കുന്നതു മൂലമുള്ള രോഗം ഏത്?
മെനിന്‍ജറ്റിസ
108. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?
സോറിയാസിസ്
109. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?
റുബെല്ല
110. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?
വാമനത്വം