121. ഏതു രോഗത്തിനെതിരെയുള്ള വാക്സിന് വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്
122. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
123. മസ്തിഷ്ക്കത്തിലെ പ്രേരകനാഢികള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?
പാര്ക്കിന്സണ് രോഗം
124. രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം
മന്ത്
125. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ
126. അമിതമദ്യപാനം മൂലം കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമേത്?
സിറോസിസ
127. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജല ദോഷം
128. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
129. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?
സൊമാറ്റോട്രോഫിന്‍
130. ഇരുമ്പിന്റെ അംശംകലര്ന്ന ഭക്ഷണം ശരിയായ അളവില്‍ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?
വിളര്‍ച്ച (അനീമിയ)