Questions from ആരോഗ്യം

21. ഭൂമുഖത്തു നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല്‍ പ്രഖ്യാപിച്ച രോഗമേത്?

വസൂരി

22. 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്?

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

23. കേന്ദ്രനാഢീവ്യവസ്ഥയിലെ ന്യൂറോണുകള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?

അള്‍ഷിമേഴ്‌സ് (സ്മൃതിനാശക രോഗം)

24. ഏതു രോഗികള്‍ക്കാണ് റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത്

ക്യാന്‍സര്‍

25. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?

റുബെല്ല

26. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും, അടുത്തുള്ളവയെ കാണാന്‍ കഴിയുകയും ചെയ്യുന്ന രോഗാവസ്ഥ ഏത്?

ഹൃസ്വദൃഷ്ടി (മയോപിയ)

27. മസ്തിഷ്‌കരോഗ ലക്ഷണമായി വിലയിരുത്തപ്പെടുന്ന ശാരീരിക അവസ്ഥയേത്?

അപസ്മാരം

28. സാര്‍സ് രോഗം ബാധിക്കുന്ന അവയവം

ശ്വാസകോശം

29. മങ്ങിയ വെളിച്ചത്തില്‍ കാഴ്ശക്തി കുറഞ്ഞുപോകുന്ന രോഗം

മാലക്കണ്ണ്

30. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?

ബാബാ ആംടേ

Visitor-3129

Register / Login