31. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
32. ഏത് ഡനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ലംബിസം'?
ലെഡ്
33. പാപ്സ്മിയര് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്ഭാശയ ക്യാന്സര്
34. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്ഷമേത് ?
2014 മാര്ച്ച് 27
35. സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
ശ്വാസകോശങ്ങള്
36. ലോമികകളില് ഊര്ന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്കു കുറയുന്ന രോഗാവസ്ഥ ഏത്?
നീര്വീക്കം (ഛലറലാമ)
37. ഭൂമുഖത്തു നിന്നും നിര്മാര്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല് പ്രഖ്യാപിച്ച രോഗമേത്?
വസൂരി
38. ഹൃദയവാല്വുകള്ക്ക് തകരാറുണ്ടാക്കുന്ന രോഗം
വാതപ്പനി
39. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്ലി പ്ലോട്ട്കിന്റെ നേതൃത്വത്തില് വികസിപ്പിച്ചെടുത്തത്?
റുബെല്ല
40. 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?
എഡ്വാര്ഡ് ജെന്നര്