51. 'നാവികരുടെ പ്ലേഗ് 'എന്നറിയപ്പെടുന്ന രോഗമേത്?
സ്കര്വി
52. പാപ്സ്മിയര് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്ഭാശയ ക്യാന്സര്
53. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന് ഉപയോഗിക്കുന്നത് ?
ക്ഷയം
54. ഏത് ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് വില്സണ് സ് രോഗം ഉണ്ടാകുന്നത്?
ചെമ്പ്
55. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാൻ
56. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല് ശരിയായ വിധത്തിലുള്ള ഓക്സിജന് സംവഹനം നടക്കാത്ത രോഗമേത്?
അരിവാള് രോഗം (സിക്കിള്സെല് അനീമിയ)
57. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
58. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത
കണ്ണിനെ
59. കുട്ടികളില് കണ്ടുവരുന്ന മരാസ്മസ് രോഗത്തിനു പ്രധാന കാരണമെന്ത്?
മാംസ്യത്തിന്റെ അപര്യാപ്തത
60. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക