Questions from ആരോഗ്യം

61. നേത്രഗോളത്തിന്റെ നീളംകുറയുന്നതിനാല്‍ വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയുടെ പിന്നില്‍ പതിക്കുന്ന രോഗാവസ്ഥ ഏത്?

ദീര്‍ഡദൃഷ്ടി (ഹൈപ്പര്‍മെട്രോപിയ)

62. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?

കാസർകോട്

63. ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന്‍ പദ്ധതി ഏത്?

സെഹത്

64. ഓക്‌സിജന്റെ അഭാവംമൂലം ശരീരകലകള്‍ക്കുണ്ടാകുന്ന രോഗം

അനോക്‌സിയ

65. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം

സ്മാൾ പോക്സ്

66. രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം

മന്ത്

67. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്

ക്യാൻസർ

68. രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്?

വൈറ്റമിന്‍ സി

69. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

70. 2020 ഓടെ ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴു രോഗങ്ങളില്‍ നിന്നും മുക്തമാക്കാന്‍ ലക്ഷ്യമിട്ട് 2014 ഡിസംര്‍ 25ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്?

മിഷന്‍ ഇന്ദ്രധനുഷ്

Visitor-3003

Register / Login