71. കുട്ടികളില് കണ്ടുവരുന്ന മരാസ്മസ് രോഗത്തിനു പ്രധാന കാരണമെന്ത്?
മാംസ്യത്തിന്റെ അപര്യാപ്തത
72. ദീര്ഡനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്?
ക്വാഷിയോര്ക്കര്
73. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര്മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര് തെരേസ
74. 'ഡാള്ട്ടണിസം' എന്നും അറിയപ്പെടുന്ന നേത്രരോഗമേത്?
വര്ണാന്ധത
75. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്ഷമേത് ?
2014 മാര്ച്ച് 27
76. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്
77. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡിഫ്തീ രിയ
78. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഒഡീഷ
79. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
80. രക്തത്തില് കാല്സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി