81. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
82. ഗ്രാമീണ മേഖലയില് ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന് പദ്ധതി ഏത്?
സെഹത്
83. വീല്സ് രോഗം എന്നറിയപ്പെടുന്നത്
എലിപ്പനി
84. ഡയബറ്റിക് രോഗികളുടെ മൂത്രത്തില് ഏതാണ് ശരാശരിയെക്കാള് കൂടിയ തോതില് കാണുന്നത്
പഞ്ചസാര
85. ഭൂമുഖത്തു നിന്നും നിര്മാര്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല് പ്രഖ്യാപിച്ച രോഗമേത്?
വസൂരി
86. അമിതമദ്യപാനം മൂലം കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമേത്?
സിറോസിസ
87. നേത്രഗോളത്തിന്റെ നീളംകുറയുന്നതിനാല് വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയുടെ പിന്നില് പതിക്കുന്ന രോഗാവസ്ഥ ഏത്?
ദീര്ഡദൃഷ്ടി (ഹൈപ്പര്മെട്രോപിയ)
88. ഓറല് റീഹൈഡ്രേഷന് തെറാപ്പി ഏതു രോഗത്തിനുള്ളതാണ്
അതിസാരം
89. കേരളത്തില് അരിവാള്രോഗം റിപ്പോര്ട്ടു ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്?
വയനാട, പാലക്കാട് ജില്ലകളിലെ ആദിവാസികള്
90. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്