Questions from ഇന്ത്യാ ചരിത്രം

1081. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം?

42 വയസ്സ്

1082. Why l am an Athiest എന്ന കൃതി രചിച്ചത്?

ഭഗത് സിംഗ്

1083. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

1084. നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ആരിൽ നിന്നാണ് ഏറ്റെടുത്തത്?

റാഷ് ബിഹാരി ബോസ്

1085. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

1086. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

1087. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?

കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ

1088. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

1089. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

1090. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

കുശി നഗരം (BC 483; വയസ് : 80)

Visitor-3936

Register / Login