Questions from ഇന്ത്യാ ചരിത്രം

111. ഗുപ്ത കാലഘട്ടത്തിലെ മുഖ്യ ന്യായാധിപൻ?

മഹാദണ്ഡ നായകൻ

112. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

113. ഗണക ചക്ര ചൂഡാമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ബ്രഹ്മഗുപ്തൻ

114. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?

ബാജിറാവു I

115. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

116. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

117. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

ഹീനയാനം

118. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

119. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

120. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?

വാറംഗൽ

Visitor-3018

Register / Login