Questions from ഇന്ത്യാ ചരിത്രം

1211. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1212. ശിവജിയുടെ തലസ്ഥാനം?

റായ്ഗർ

1213. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1214. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

1513

1215. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1216. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

1217. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ?

റോയൽ ചാർട്ടർ

1218. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

1219. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?

ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)

1220. മൂന്നാം സംഘം നടന്ന സ്ഥലം?

മധുര

Visitor-3825

Register / Login