Questions from ഇന്ത്യാ ചരിത്രം

1301. മഹാഭാരതത്തിന്‍റെ കർത്താവ്?

വ്യാസൻ

1302. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

1303. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1304. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

1305. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?

1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)

1306. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1307. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1308. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

1309. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

1310. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ

Visitor-3072

Register / Login