Questions from ഇന്ത്യാ ചരിത്രം

1311. യുവജന ദിനമായി ആചരിക്കുന്നത്?

ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)

1312. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

1313. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

1314. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

ലാൻസ്ഡൗൺ പ്രഭു

1315. ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

1316. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

കനിഷ്കപുരം

1317. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

1318. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

1319. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ജ്യോതിറാവു ഫൂലെ

1320. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

Visitor-3495

Register / Login