1341. ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?
ഋഗ്വേദം
1342. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു (1874)
1343. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?
ആര്യഭടൻ
1344. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?
സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)
1345. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?
ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ
1346. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?
എമിലി ഷെങ്കൽ
1347. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?
ഖാൻ ബഹാദൂർ
1348. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം?
ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526)
1349. തെലുങ്ക് കവിതയുടെ പിതാവ്?
അല്ല സാനി പെദണ്ണ
1350. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
ശിവജി