1401. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?
എലിസബത്ത് രാജ്ഞി
1402. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?
ഉദയൻ
1403. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?
കേസരി
1404. രാജാറാം മോഹൻ റോയ് അന്തരിച്ചത്?
1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)
1405. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?
അഹിംസ പരമോധർമ്മ
1406. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്?
മെക്കാളെ പ്രഭു
1407. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?
1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം
1408. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?
1540
1409. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ?
കമലാ ദേവി
1410. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (1917)