Questions from ഇന്ത്യാ ചരിത്രം

141. ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്?

ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം)

142. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

143. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

144. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

145. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

146. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?

ആനന്ദൻ

147. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

148. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

149. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?

ലിട്ടൺ പ്രഭു

150. ലൈലാ മജ്നു രചിച്ചത്?

അമീർ ഖുസ്രു

Visitor-3632

Register / Login