Questions from ഇന്ത്യാ ചരിത്രം

151. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?

റീഡിംഗ് പ്രഭു

152. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

153. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

154. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?

പഗോഡ

155. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

156. ഏറ്റവും ചെറിയ ഉപനിഷത്ത്?

ഈശാവാസ്യം

157. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ചന്ദ്രഗുപ്ത മൗര്യൻ

158. ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം?

ബീബി - കാ- മക്ബരാ (ഔറംഗബാദിൽ)

159. വെല്ലൂർ കലാപം (1806) നടന്ന സമയം ഗവർണ്ണർ ജനറൽ?

ജോർജ്ജ് ബോർലോ

160. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

Visitor-3007

Register / Login