1781. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ ഡൽഹി സുൽത്താൻ?
അലാവുദ്ദീൻ ഖിൽജി
1782. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്?
നരസിംഹവർമ്മൻ l
1783. പിൽക്കാല ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
രാജ രാജ l
1784. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?
ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ
1785. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?
സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)
1786. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
മുഹമ്മദ് അബ്ദുൾ റഹ്മാൻ
1787. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി ദയാനന്ദ സരസ്വതി (1883)
1788. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
ഡൽഹൗസി പ്രഭു (1848 - 1856)
1789. ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു?
ഗുരു ഗോവിന്ദ് സിംഗ്
1790. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?
പാലി