Questions from ഇന്ത്യാ ചരിത്രം

1811. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?

ലാലാ ഹൻസ് രാജ് (1886)

1812. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1813. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ജെറാസങ്കോ (കൽക്കട്ട)

1814. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

1815. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ആന്റമാൻ നിക്കോബാർ ഐലന്റ്

1816. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

കനിഷ്കപുരം

1817. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?

വയനാട് (1875)

1818. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1819. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

ബോംബെ സമ്മേളനം (1942)

1820. "മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്?

മോനിയർ വില്യംസ്

Visitor-3568

Register / Login