Questions from ഇന്ത്യാ ചരിത്രം

1971. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

1972. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

1973. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

1974. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

1975. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

1976. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

കലിംഗ ശാസനം

1977. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

1978. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

1979. വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1980. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ

Visitor-3303

Register / Login