Questions from ഇന്ത്യാ ചരിത്രം

211. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )

212. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

213. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

214. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

215. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

216. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

മസൂദ്

217. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

218. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

219. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

220. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ?

തോമസ് റോ

Visitor-3077

Register / Login