Questions from ഇന്ത്യാ ചരിത്രം

321. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

അമീർ ഖുസ്രു (അബുൾ ഹസ്സൻ )

322. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

323. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)

324. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

325. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

326. ഗാന്ധിജി ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1933

327. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

328. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

സെന്റ് ഫ്രാൻസീസ് പള്ളി

329. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം?

1930 ലെ അലഹബാദ് സമ്മേളനം

330. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

Visitor-3474

Register / Login