Questions from ഇന്ത്യാ ചരിത്രം

381. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്?

ലാലാ ഹൻസ് രാജ് (1886)

382. ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി?

ടിപ്പു സുൽത്താൻ

383. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

384. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?

ഫറൂക്ക് പട്ടണം

385. അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

386. ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?

പുലികേശി l

387. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

388. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

389. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

390. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിങ്ങ്സ്

Visitor-3401

Register / Login