Questions from ഇന്ത്യാ ചരിത്രം

441. 1529 ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്ന നദീതീരം?

ഘാഘ്രാ നദീതീരം

442. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

443. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്?

ഭഗത് നരസിംഹ മേത്ത

444. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു (1874)

445. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പോണ്ടിച്ചേരി സന്ധി (1754)

446. "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

447. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

448. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

449. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

450. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്?

ഹെമു (ആദിർഷായുടെ മന്ത്രി)

Visitor-3157

Register / Login