Questions from ഇന്ത്യാ ചരിത്രം

41. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്?

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്

42. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

പാൽമേഴ്സ്റ്റൺ പ്രഭു

43. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം?

തിരുവാതിര

44. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെണ്ടോട്ടാണ്?

ഷാജഹാനാബാദ് (ഡൽഹി)

45. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

ഹംപി ( കർണ്ണാടക)

46. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

മദ്രാസിനടുത്തുള്ള അഡയാർ

47. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

ഇന്ത്യൻ ഒപ്പീനിയൻ

48. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം?

ഗാന്ധാരകല

49. വ്യാസന്റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

50. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

Visitor-3414

Register / Login