Questions from ഇന്ത്യാ ചരിത്രം

491. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

492. തെക്കേ ഇന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

493. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

494. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?

അരബിന്ദ ഘോഷ്

495. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു

496. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

497. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?

ജോഹാർ/ ജൗഹർ

498. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

499. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

500. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

Visitor-3251

Register / Login