Questions from ഇന്ത്യാ ചരിത്രം

501. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

502. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

503. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

504. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി?

ലൂയി XIV

505. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്?

ന്യൂയോർക്ക് ട്രൈബൂണൽ

506. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

507. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

508. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

509. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

510. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

അൽബുക്കർക്ക്

Visitor-3767

Register / Login