Questions from ഇന്ത്യാ ചരിത്രം

801. ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച രാജവംശം?

ഖിൽജി രാജവംശം

802. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

803. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

804. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

805. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

റിച്ചാർഡ് ആറ്റൻബറോ

806. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം?

ഇബാദത്ത് ഘാന (1575)

807. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്?

മൈ ലിറ്റിൽ ഡിക്ടേറ്റർ

808. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

809. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

810. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

Visitor-3316

Register / Login