Questions from ഇന്ത്യാ ചരിത്രം

81. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ബർണാർഡ് ഷാ

82. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?

1956

83. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ?

ആചാര്യ നരേന്ദ്ര ദേവ് & ജയപ്രകാശ് നാരായണൻ

84. ശിവന്‍റെ വാഹനം?

കാള

85. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

നിസ്സഹകരണ പ്രസ്ഥാനം

86. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

87. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?

ചമ്പാരൻ സത്യാഗ്രഹം (1917)

88. നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം?

മൗലാനാ അബ്ദുൾ കലാം ആസാദ്

89. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

90. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?

സർ. വില്യം ജോൺസ്

Visitor-3411

Register / Login