Questions from ഇന്ത്യാ ചരിത്രം

951. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

952. "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

953. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

954. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

955. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത്?

റിപ്പൺ പ്രഭു

956. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

957. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ?

സൂസിമ

958. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

959. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

960. ഗാന്ധിജി ആദ്യം രചിച്ച കൃതി?

ഹിന്ദ് സ്വരാജ്

Visitor-3304

Register / Login