Questions from ഇന്ത്യൻ ഭരണഘടന

151. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് എം. ഹിദായത്തുള്ള

152. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?

21 വയസ്സ്

153. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

154. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?

അറ്റോർണി ജനറൽ

155. മുഖ്യമന്ത്രിയായ ആദ്യ വനിത?

സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)

156. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?

അഡ്വക്കേറ്റ് ജനറൽ

157. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 72

158. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?

2005 ഡിസംബർ 19

159. ദേശീയ പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

160. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

Visitor-3225

Register / Login