181. മുഖ്യമന്ത്രിയായ ആദ്യ വനിത?
സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
182. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
90 ദിവസത്തുള്ളിൽ
183. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
184. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
ജസ്റ്റീസ് രംഗനാഥ മിശ്ര
185. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 48
186. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?
2
187. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ?
5
188. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?
1964 ഫെബ്രുവരി
189. പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
190. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്